2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുവാറ്റുപുഴ സബ്ജില്ലാ തല വായനാദിനം സമാപിച്ചു

മുവാറ്റുപുഴ: സര്‍വശിക്ഷാ അഭിയാന്‍ മുവാറ്റുപുഴ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ സബ്ജില്ലാ തല വായനാദിനം സമാപിച്ചു. ചെരാത് 2016 എന്ന പേരില്‍ പുളിന്താനം ഗവ.യു.പി സ്‌കൂളില്‍ നടന്ന വായനാദിന പരിപാടി പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സി സ്‌ക്കറിയ ഉദ്ഘാടനം ചെയ്തു.
തെരുവു നാടകം, സാഹിത്യ ക്യതികളുടെ ദ്യശ്യാവിഷ്‌കാരം, അമ്മമാര്‍ക്കും കുട്ടികള്‍ക്കും വായനക്കുറിപ്പ് മത്സരങ്ങള്‍, പുളിന്താനം കൈരളി ലൈബ്രറിയുടെ പുസ്തകപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ വായനാദിനത്തിന് മാറ്റുകൂട്ടി. അതോടൊപ്പം തന്നെ വായനയെ പരിപോഷിപ്പിക്കുക, കുട്ടികളെ മികച്ച വായനക്കാരാക്കുക, വായനാക്കുറിപ്പ് തയ്യാറാക്കുന്നതില്‍ പരിശീലനം നല്‍കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മുവാറ്റുപുഴ സബ്ജില്ലയിലെ മൂന്നു മുതല്‍ എഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നല്‍കുന്നതിനായി തയ്യാറാക്കിയ ചെരാത്- 2016 എന്ന വായനാ ഡയറിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി എബ്രഹാം നിര്‍വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍ വായനാദിന സന്ദേശം നല്‍കി. ബി.പി.ഒ കെ.എസ് റഷീദ സ്വാഗതമാശംസിച്ച ചടങ്ങില്‍ വായനയുടെ പ്രാധാന്യം, വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.എസ്.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജില്ലാ പ്രോജക്ട് ഓഫീസര്‍ .എസ് സന്തോഷ്‌കുമാര്‍ സംസാരിച്ചു.
വായനക്കുറിപ്പ് മത്സര വിജയകള്‍ക്ക് വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോസഫ് സമ്മാനം വിതണം ചെയ്തു. പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടണ്ട് സജി കെ വര്‍ഗീസ്, മെമ്പര്‍മാരായ ആന്‍സി സാമുവല്‍, ടി.എ. കൃഷ്ണന്‍കുട്ടി, എല്‍ദോസ് തുരുത്തേല്‍, ചിത്രാ മോഹന്‍, ജിമ്മി കെ തോമസ്, മേരി തോമസ്, ജെറീഷ് തോമസ്, പ്രിയ എല്‍ദോസ്, കൈരളി ലൈബ്രറി പ്രസിഡന്റ് പോള്‍ സി ജേക്കബ്, എ.ഇ.ഒ മുഹമ്മദ് ടി, ഫാര്‍മേഴ്‌സ് ക്ലബ് പ്രസ്ഡന്റ് എം.എം മത്തായി ട്രെയിനര്‍മാരായ ആനി ജോര്‍ജ്, കെ.എം നൗഫല്‍, പി.ടി.എ പ്രസിണ്ടഡണ്ട് ലാല്‍ തോമസ്, എം.പി.ടി.എ പ്രസിഡന്റ് ഷീബ ജില്‍ജോ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബൈത്തുറഹ്മ താക്കോല്‍ സമര്‍പ്പണം നടത്തി
ആലുവ : എടത്തല പഞ്ചായത്തില്‍ മുസ്‌ലീം യൂത്ത് ലീഗിന്റേയും വനിത ലീഗ് ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍ധനനായ കമ്പിയില്‍ക്കുടി ഹംസക്ക് വീട് നിര്‍മ്മിച്ചു നല്‍കി. ബൈത്ത് റഹ്മയുടെ താക്കോല്‍ സമര്‍പ്പണം മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. അഡ്വ. സാജിത സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലീംലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ്, മുസ്‌ലീംലീഗ് ജില്ലാ സെക്രട്ടറി എം.യു. ഇബ്രാഹിം, നിയോജക മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ തോലക്കര, ദേശീയ കൗണ്‍സില്‍ അംഗം എ.കെ.എ. ലത്തീഫ്, പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി ടി.എ. ബഷീര്‍, കണ്‍വീനര്‍ നാദിര്‍ഷ, എസ്.ടി.യു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വള്ളൂരാന്‍, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ എം.ഐ. ഹംസ, ജില്ലാ കൗണ്‍സില്‍ അംഗം സുഫീര്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, വൈസ് പ്രസിഡന്റ് വി.എം. അബൂബക്കര്‍, മെമ്പര്‍മാരായ എം.പി. കുഞ്ഞുമുഹമ്മദ്, സി.എം. അഷറഫ് സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.