2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുളിയാറില്‍ പേപ്പട്ടി ശല്യം രൂക്ഷം; വളര്‍ത്തു മൃഗങ്ങള്‍ക്കു കടിയേറ്റു

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമാവുന്നു. ബോവിക്കാനം ടൗണ്‍, ബാവിക്കര അടുക്കം, നുസ്രത്ത് നഗര്‍, മുതലപാറ, കാനത്തുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലഞ്ഞു തിരിയുന്ന നായക്കൂട്ടം വളര്‍ത്തു മൃഗങ്ങളെയും മറ്റും അക്രമിക്കുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പേപ്പട്ടികളുടെ കടിയേറ്റു നാലോളം പശുക്കളാണു പേയിളകി ചത്തത്. പേപ്പട്ടിയുടെ കടിയേറ്റു കറവപ്പശു ചത്തതിനെ തുടര്‍ന്നു പാല്‍ കുടിച്ച പലരും പ്രതിരോധ കുത്തിവെപ്പെടുത്തു.
രണ്ടു ദിവസം മുമ്പാണ് ബാവിക്കരയിലെ അബ്ദുല്‍ റഹ്മാന്റെ കറവപ്പശുവിനു പേപ്പട്ടിയുടെ കടിയേറ്റത്. രാത്രി കാലങ്ങളില്‍ ഇരു ചക്രവാഹന യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കു നേരെയും നായക്കൂട്ടത്തിന്റെ അക്രമണങ്ങള്‍ ഉണ്ടാവുകയാണ്. നായ്ക്കളുടെ ശല്യത്തിനെതിരേ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും  നടപടി ഉണ്ടാവുന്നില്ലെന്നാണു നാട്ടുകാര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.