2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മുളയങ്കാവ് കാളവേല ഇന്ന്

കൊപ്പം: മുളയങ്കാവ് ഭഗവതിക്ഷേത്രത്തിലെ കാളവേല ഇന്ന് ആഘോഷിക്കും. നാളെയാണ് പൂരം. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായി വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ പ്രാധാന്യമേറിയതാണ് മുളയങ്കാവ് കാളവേല. നൂറ്കണക്കിന് കാളശില്‍പങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തുക. പുറമത്ര ദേശക്കാര്‍ക്കാണ് കാളവേലയുടെ നടത്തിപ്പ്. പൂരാഘോഷം ദേവസ്വം വകയാണ്. ഇന്ന് രാവിലെ ദേശങ്ങളില്‍ കാളകൊട്ടി അറിയിക്കല്‍ നടക്കും. വൈകുന്നേരം 7.30 ന് ക്ഷേത്ര സന്നിധിയില്‍ വിളക്ക് വെച്ച് കല്ലൂര്‍ ജയനും ചെര്‍പ്പുളശ്ശേരി രാജേഷും ചേര്‍ന്ന് ഇരട്ട തായമ്പക അവതരിപ്പിക്കും. തുടര്‍ന്ന് കേളി, കുഴല്‍പുറ്റ്, കാളപ്രദിക്ഷണം, കാളയിറക്കം നടക്കും. നാളെ രാവിലെ ക്ഷേത്രത്തില്‍ പൂരം കൊട്ടി അറിയിക്കും. ഉച്ചക്ക് ഒന്നിന് വിളക്ക് വെച്ച് തായമ്പക, കേളി, കുഴല്‍പറ്റ് ശേഷം താലം നിരത്തി തേര്‍ എഴുന്നള്ളിപ്പ് നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.