2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മുല്ലപ്പെരിയാര്‍: ഒറ്റുകൊടുത്തത് ലാവ്‌ലിന്‍ കേസിന് വേണ്ടി

ലാവ്‌ലിന്‍ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കടുത്തനിലപാടുകള്‍ വരാതിരിക്കാനാണ് പിണറായി മോദിയെ കാണാന്‍ ജോണ്‍ ബ്രിട്ടാസുമായി ഡല്‍ഹിയില്‍ പോയത്.ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുന്നയാളാണ് പിണറായി എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ഒ. രാജഗോപാലിനു കഴിഞ്ഞു എന്നതാണ് സത്യം. ചര്‍ച്ചയ്ക്കുശേഷം പിണറായി രണ്ടുകാര്യങ്ങള്‍ പറഞ്ഞു. ബി.ജെ.പിക്കാര്‍ തയാറാണെങ്കില്‍ അക്രമരാഷ്ട്രീയം വേണ്ട എന്നു വയ്ക്കാന്‍ താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാം. മുല്ലപ്പെരിയാറിനു ബലക്ഷയമില്ല എന്ന സുപ്രിംകോടതിയുടെ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നു. പുതിയ അണ കെട്ടുക എന്നത് എളുപ്പം നടക്കുന്ന കാര്യമല്ല.

ഇതില്‍ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും. ഇത് വ്യക്തമാക്കുന്ന രീതിയില്‍ സംഭവങ്ങള്‍ തുടര്‍ന്നുണ്ടായി. തമിഴ്‌നാട്ടില്‍ 500ലേറെ ഫ്‌ളക്‌സുകള്‍ പിണറായി വിജയന്റെ സ്‌നേഹസ്പര്‍ശത്തെക്കുറിച്ചു വാഴ്ത്തി.
എല്ലാത്തിന്റെയും പിന്നില്‍ തമിഴ്‌നാട്ടിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ പൊന്‍രാധാകൃഷ്ണന്‍ കേരളത്തിന്റെ പുതിയ നീക്കത്തെ പുകഴ്ത്തി സംസാരിക്കുന്നു. കേരളത്തിലാകട്ടെ, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്യുന്നു. എല്ലാം കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തം.

ഇനി വരാനിരിക്കുന്നത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ നിരപരാധിത്തത്തെക്കുറിച്ചുള്ള സി.ബി.ഐയുടെ പുതിയ കണ്ടെത്തലും ഫസല്‍ ,ശുക്കൂര്‍ വധക്കേസുകളിലെ പി. ജയരാജന്റെ പങ്കിനെക്കുറിച്ചുള്ള സി.ബി.ഐയുടെ കണ്ടെത്തലുമാണ്. ടി.പി വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ ഏറ്റെടുക്കുകയുമില്ല. എല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് അനുകൂലമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടേണ്ട. ഇരുഭാഗത്തുമുള്ള രാഷ്ട്രീയ കച്ചവടം ഇരുകൂട്ടരും ഭംഗിയായി നടത്തി എന്നു മാത്രം. അതിനുവേണ്ടി നാളിതുവരെ പുലര്‍ത്തിവന്ന അക്രമരാഷ്ട്രീയം സി.പി.എം വേണ്ടെന്നു വച്ചാല്‍ നന്ന്.
കോണ്‍ഗ്രസ് നശിക്കുക എന്നത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ആവശ്യമാണ്. അതിനായി വരും ദിനങ്ങളില്‍ കൂടുതല്‍ കളികള്‍ കാണാന്‍ ഇരിക്കുന്നേ ഉള്ളൂ.

അനീഷ് കുമാര്‍
പുത്തന്‍പുരക്കല്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News