2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മുറിഞ്ഞ പാളം തുണികൊണ്ട് കെട്ടി

മുംബൈ: കനത്ത മഴമൂലം വിള്ളല്‍ വീണ റെയില്‍ പാളം തുണികൊണ്ടു കെട്ടി റെയില്‍വേ. മുംബൈയിലാണ് റെയില്‍വേയുടെ പരീക്ഷണം.
മുംബൈയിലെ ഗോവന്‍ദിക്കും മാന്‍ഖുര്‍ദ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ തുണി ഉപയോഗിച്ച് വേറിട്ട പാളങ്ങള്‍ കൂട്ടിക്കെട്ടി. ഉടന്‍ തന്നെ അതിനുമുകളിലൂടെ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ഉടന്‍ എത്തി റെയില്‍വേയുടെ വിശദീകരണം പാളം ബന്ധിപ്പിക്കാനല്ല തുണി ഉപയോഗിച്ചത്. പകരം വിള്ളല്‍ ഉണ്ടായ സ്ഥലം അറിയാന്‍ വേണ്ടിയാണെന്നായിരുന്നു. സമീര്‍ ജാവേരി എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍ സുരക്ഷാ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.