2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മുരിങ്ങ സമ്പൂര്‍ണ ആരോഗ്യ ദായിനി

അഷറഫ് ചേരാപുരം 9846344741

പച്ചക്കറിയും ഇലക്കറിയും ആയ മുരിങ്ങയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മുരിങ്ങയിലയില്‍ കൂടുതല്‍ മാംസ്യവും ജീവകം എയും ഉണ്ടണ്ട്. പ്രോട്ടീന്‍ 6.7 ശതമാനം, കൊഴുപ്പ് 1.7 ശതമാനം, കാത്സ്യം 2.3 ശതമാനം, അന്നജം 12 ശതമാനം, മഗ്നീഷ്യം 21 മിഗ്രാം, ഗന്ധകം 137 മി ഗ്രാം, ജീവകം ബി, സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. വേരില്‍ ദുര്‍ഗന്ധമുള്ള ബാഷ്പശീലതൈലമുണ്ടണ്ട്. തൊലിയില്‍ മൊരിജിന്‍, മൊരിന്‍ ജിനിന്‍ എന്നീ ആല്‍ക്കലോയിഡുകളും, അമ്ലവും വിത്തില്‍ ഒരു തരം എണ്ണയുമുണ്ടണ്ട്. മുരിങ്ങ ഒരു വേദനസംഹാരി കൂടിയാണ്. ഇതിന്റെ വേരിന്റെ തൊലി കഷായം വച്ച് ഉപയോഗിച്ചാല്‍ ശരീരവേദനയ്ക്ക് ആശ്വാസം ലഭിക്കും.

 

മുരിങ്ങതൊലിയുംഇഞ്ചിനീരും ഇടിച്ചു പിഴിഞ്ഞ നീര്, ചെറുചൂടോടെ ചെവിയിലൊഴിച്ചാല്‍ ചെവിവേദന മാറും. സന്ധി വേദനയ്ക്ക് മുരിങ്ങയിലയും ഉപ്പും അരച്ചിടുന്നത് നല്ലതാണ്. മുരിങ്ങ വിത്തിന്റെ എണ്ണ വാതം, പെരുമുട്ട് എന്നീ അസുഖങ്ങള്‍ക്ക് ഫലവത്താണ്. ഉണക്കി പൊടിച്ച വിത്ത് നസ്യം ചെയ്താല്‍ ആമവാതവും കഫക്കെട്ടും മാറും. മുരിങ്ങത്തോല്‍ ചെറുതായി അരിഞ്ഞ് അവലിനോടൊപ്പം കഴിച്ചാലും വാതം ശമിക്കും.

 

മുരിങ്ങയിലയും വെളുത്തുള്ളിയും കഷായം വച്ചുകുടിച്ചാല്‍ രക്തസമ്മര്‍ദ്ദം ഭേദമാകും. 3 മുതല്‍ 6ഗ്രാം വരെ മുരിങ്ങയില കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും. മുരിങ്ങയിലനീരും ഉപ്പും വായുസ്തംഭനത്തിന് ഫലപ്രദമാണ്. മുരിങ്ങാത്തൊലി കഷായം സേവിക്കുന്നതും നന്ന്. മുരിങ്ങ നേത്രരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടണ്ട്.

 

മുരിങ്ങയില നീരും തേനും കൂടി ചാലിച്ച് കണ്ണിലെഴുതുന്നത് കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, നീരൊലിപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. മുരിങ്ങയില കണിവെറ്റിലയും ചുക്കും കൂടി അരച്ച് ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വയറിളക്കവും ചര്‍ദ്ദിയും മാറും. മുരിങ്ങത്തൊലിനീരില്‍ കുറച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് ഒഴിവാകും. കുടലിലെ വ്രണത്തിനും കൃമിശല്യത്തിനും ഇത് ഫലപ്രദമാണ്. ഗര്‍ഭസംരക്ഷണത്തിന് മുരിങ്ങവേരിന്‍ തൊലിയുടെ കഷായം ഉത്തമമാണ്.

 

ഇത് ഗര്‍ഭായശയ നീര് ശമിപ്പിക്കും. മുരിങ്ങയില ഉപ്പു ചേര്‍ത്ത് വേവിച്ച് നെയ്യില്‍ കഴിക്കുന്നതു മുലപ്പാല്‍ വര്‍ധിപ്പിക്കും. മുരിങ്ങപ്പൂവ് പാലില്‍ തിളപ്പിച്ച് കുടിക്കുന്നത് പ്രത്യുത്പാദനശേഷി കൂട്ടും. വൃക്കരോഗങ്ങള്‍ക്കു മുരിങ്ങ മറുമരുന്നാണ്. മുരിങ്ങവേര് കഷായം ചെറുചൂടോടെയോ തിപ്പലി ചേര്‍ത്തോ കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ മൂലമുണ്ടണ്ടാകുന്ന അസ്വസ്ഥത മാറ്റും.

 

മുരിങ്ങയിലയും മഞ്ഞളും അരച്ചു തേച്ചാല്‍ വ്രണങ്ങള്‍ ഉണങ്ങും. രക്തം കട്ടപിടിക്കാനും സഹായിക്കും. മുരിങ്ങയില നാളീകേരം ചിരകിയിട്ട് വേവിച്ചു കഴിക്കുന്നത് വിളര്‍ച്ച മാറ്റും. മുരിങ്ങവേരിന്റെ തൊലി ചതച്ച് തൊലി ചതച്ച് പിഴിഞ്ഞെടുത്ത നീരില്‍ പനയോല അരച്ചു പുരട്ടിയാല്‍ കുഴിനഖം മാറും. മുരിങ്ങയിലതോരന്‍ പതിവായി കഴിക്കുന്നത് ഓജസില്ലായ്മ അകറ്റും. വാഴക്കൂമ്പും മുരിങ്ങയിലയും ചേര്‍ത്തുള്ള തോരന്‍ അള്‍സറിന് ഫലപ്രദമാണ്. മുരിങ്ങ വേരിലെ തൊലി കാടിയിലരച്ച് ധാരയിടുന്നത് അര്‍ശസിന് ശമനം തരും.

 

മുരിങ്ങയില ഉപ്പിട്ടു തിളപ്പിച്ചു ചെറുചൂടോടെ കവിള്‍കൊള്ളുന്നത് ഒച്ചയടപ്പിന് സുഖം തരും. മുരിങ്ങത്തൊലിയും പച്ചവേരും മഞ്ഞളും അരച്ചു പുരട്ടിയാല്‍ മൃഗവിഷത്തില്‍ നിന്ന് രക്ഷ ാേം. മുരിങ്ങത്തോലും കടുകും ഉണക്കല്ലരിക്കാടിയില്‍ പുഴുങ്ങി അരച്ച്, ആവണക്കെണ്ണയില്‍ ചെറുചൂടോടെ ചാലിച്ച് പുരട്ടിയാല്‍ ഹെര്‍ണിയ ശമിക്കും. മുരിങ്ങത്തൊലിയുടെ കഷായത്തില്‍ ഇന്തുപ്പ്, കായം എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് അപ്പന്‍ഡിറ്റൈസിന് ഫലപ്രദമാണ്.

 

മുരിങ്ങത്തൊലിയും വേരും വിയര്‍പ്പുണ്ടണ്ടാക്കുന്നതാണ്. കൃമി, വ്രണം, വിഷം, നീര്, വേദന ഇവക്കെല്ലാം ശമനം തരും. മുരിങ്ങയുടെ വേര്, തൊലി, ഇല, കായ്, പൂവ് എല്ലാറ്റിനും ഔഷധഗുണമുണ്ടണ്ട്. പ്രകൃതി നമുക്ക് കനിഞ്ഞരുളിയ സമ്പൂര്‍ണ ആരോഗ്യദായിനി ഇനി വീട്ടു വളപ്പില്‍ വച്ചു പിടിപ്പിക്കാന്‍ മടിക്കണോ?.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.