2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മുപ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

ജിദ്ദ: രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍ വെയ്‌സ് ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിരക്കില്‍ മുപ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ജൂലായ് പതിനേഴ് മുതല്‍ ജൂലായ് ഇരുപത്തി മൂന്നിനകം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ സ്‌പെഷല്‍ ഇളവിന്റെ ആനുകൂല്യം ലഭിക്കുകയെന്ന് ജെറ്റ് എയര്‍ വെയ്‌സ് വൃത്തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ബിസിനസ്, ഇക്കണോമി, വണ്‍വേ, റിട്ടേണ്‍ എന്നീ എല്ലാ ബുക്കിങ്ങുകള്‍ക്കും ഇളവ് ലഭിക്കും.ജെറ്റ് എയര്‍ വെയ്‌സ് വെബ് സൈറ്റ്, ആപ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെയ്യാന്‍ കഴിയും.

വേനലവധിക്കും മറ്റുമായി നാട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്കും ജെറ്റ് എയര്‍ വെയ്‌സ് യാത്രക്കാര്‍ക്കും ഈ ഇളവ് ഏറെ പ്രയോജനപ്പെടുമെന്ന് ജെറ്റ് എയര്‍ വെയ്‌സ് ഗള്‍ഫ് മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ്‌റ് ഷക്കീര്‍ കാന്താവാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.