2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുന്‍ മുംബൈ താരം ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് കോച്ച്

 

കിങ്സ്റ്റണ്‍: മുന്‍ മുംബൈ ബാറ്റ്
സ്മാന്‍ അമോല്‍ മസൂംദാറിനെ ഇന്ത്യക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ താല്‍ക്കാലിക ബാറ്റിങ് പരിശീലകനായി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ രണ്ടു മുതലാണ് പരമ്പര. ഇന്ത്യന്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍വച്ച് നടന്ന ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ബോളിങ് ക്യാംപിനിടെ അവരെ സഹായിക്കാനും മസൂംദാര്‍ എത്തിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News