2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മുന്‍ നഗരസഭാ സെക്രട്ടറിക്കെതിരേയുള്ള അച്ചടക്ക നടപടി റദ്ദാക്കി

 

കൊല്ലം: കണ്ണൂര്‍ നഗരസഭാ മുന്‍ സെക്രട്ടറി വി.ആര്‍ രാജുവിനെതിരേയുള്ള അച്ചടക്ക നടപടി സര്‍ക്കാര്‍ റദ്ദാക്കി. നിലവില്‍ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ്. ഓപ്പറേഷന്‍ ടു ടയര്‍ എന്ന പേരില്‍ 2012 ഫെബ്രുവരി 27നു നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണു വി.ആര്‍ രാാജുവിനെതിരേ അച്ചടക്ക നടപടിയെടുത്തത്. നഗരസഭയിലെ ജനമരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അപേക്ഷകളും രജിസ്റ്ററുകള്‍ കൃത്യമായും മുന്‍ഗണനാക്രമത്തിലും സൂക്ഷിച്ചില്ലെന്നും ഡി ആന്‍ഡ് ഒ ലൈസന്‍സ് സംബന്ധിച്ച് അപേക്ഷകള്‍, ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ എന്നിവ കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജുവിന്റെയും നഗരകാര്യവകുപ്പ് ഡയറക്ടറുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി റദ്ദാക്കി തദ്ദേശഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി വി രത്‌നമ്മ ഉത്തരവിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.