2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്ന് വിട്ടു പുഴയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പുഴക്കരികില്‍ മീന്‍പിടിക്കുന്നവരാണ് ഒഴുക്കില്‍പെട്ടത് ആദ്യം കണ്ടത്. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല
ചിറ്റൂര്‍: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചിറ്റൂര്‍ പുഴയിലെ നിലംപതിപ്പാലങ്ങളില്‍ വെള്ളം കയറി ഒരാളെ കാണാതായി.
ചിറ്റൂര്‍പ്പുഴയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തെക്കേഗ്രാമം ഷണ്‍മുഖം കോസ് വേയ്ക്ക് സമീപം താമസിക്കുന്ന വേലായുധന്റെ മകന്‍ ഭാസ്‌ക്കരന്‍ (52) എന്ന കണ്ണനാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഷണ്‍മുഖം കോസ് വേയ്ക്ക് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഭാസ്‌ക്കരന്‍.
ആളിയാറില്‍ നിന്ന് വെള്ളം തുറന്നു വിട്ടിരിക്കുന്നതിനാല്‍ പുഴയില്‍ നല്ല നീരൊഴുക്കുണ്ടായിരുന്നു. പുഴയ്ക്കരികില്‍ മീന്‍പിടിക്കുന്നവരാണ് ഒഴുക്കില്‍പെട്ടത് ആദ്യം കണ്ടത്. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകിട്ട് 6 മണിയോടെ പാലക്കാട് നിന്ന് സ്‌ക്യൂബാ ടീം സ്ഥലത്തെത്തി രാത്രി 7.30 വരെ തിരച്ചില്‍നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിന്‍വാങ്ങുകയായിരുന്നു.ചൊവാഴ്ച്ച രാവിലെ തന്നെ തിരച്ചില്‍ തുടരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.