2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മുനീര്‍ ഇറങ്ങിപ്പോയി; പിന്നീട് തിരിച്ചെത്തി

തിരുവനന്തപുരം: ലോക കേരള സഭയുടെ ചടങ്ങില്‍നിന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍ ഇറങ്ങിപ്പോയി.
സീറ്റുകള്‍ ക്രമീകരിച്ചതുസംബന്ധിച്ച അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. രാവിലെ മുനീര്‍ വേദിയിലെത്തിയപ്പോള്‍ പുറകിലത്തെ നിരയിലാണ് പ്രതിപക്ഷ ഉപ നേതാവിന് ഇരിപ്പിടം ഒരുക്കിയത്.
ഇതില്‍ പ്രകോപിതനായ മുനീര്‍ എം.എല്‍.എ ഹോസ്റ്റലിലേക്ക് മടങ്ങി. പിന്നീട് മുനീറിനെ അനുനയിപ്പിച്ച് സമ്മേളനത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പെടെ 351 അംഗങ്ങളാണ് ഇന്നലെ സഭയ്‌ക്കെത്തിയത്. എം.പിമാര്‍, എം.എല്‍.എമാര്‍, മന്ത്രിമാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.