2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

മുനമ്പം-അഴീക്കോട് ജങ്കാര്‍ നിലച്ചിട്ട് ഒരുവര്‍ഷം; പുനസ്ഥാപിക്കാന്‍ നടപടിയില്ല

വൈപ്പിന്‍: മുനമ്പം-അഴീക്കോട് ജങ്കാര്‍ സര്‍വിസ് നിലച്ചിട്ട് ഒരു വര്‍ഷമായെങ്കിലും പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല.
അഴീക്കോട് ജട്ടിയില്‍ ജങ്കാര്‍ കെട്ടിയിരുന്ന കുറ്റി തകര്‍ന്നുപോയതിനെതുടര്‍ന്നാണ് ജങ്കാര്‍ നിലച്ചത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും തകര്‍ന്ന കുറ്റി സ്ഥാപിച്ച് സര്‍വിസ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജങ്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യം ലക്ഷങ്ങള്‍ മുടക്കി ഷിപ്പ്‌യാഡില്‍ അറ്റകുറ്റപ്പണി നടത്തി ഇറക്കിയിട്ട് അധികം കാലം ഓടിക്കാനായില്ല. അതിനിടെയാണ് കുറ്റി തകര്‍ന്നത്.
പകരം ഓടിക്കുന്ന ചെറിയ ബോട്ട് സുരക്ഷിതമല്ലാത്തതും ഏതു സമയവും അപകടമുണ്ടാകാവുന്നതുമാണ്.
നിരവധി ഫിഷിങ് ബോട്ടുകള്‍ വേഗത്തില്‍ കടന്നുപോകുന്നതിനിടയിലൂടെയാണ് ഈ ബോട്ട് അക്കരയിക്കരെ യാത്രക്കാരെ കയറ്റിയിറക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ജങ്കാര്‍ കോട്ടപ്പുറം പാലത്തിനു കിഴക്കുവശം സുഖനിദ്രയിലാണ്. മുനമ്പം ഹാര്‍ബറിലേക്കും കൊച്ചി നഗരത്തിലേക്കും മറ്റും വടക്കന്‍ ജില്ലകളില്‍ നിന്നടക്കമുള്ള വാഹനങ്ങള്‍ എളുപ്പത്തില്‍ ജങ്കാര്‍ വഴി കടന്നു പോയിരുന്നതാണ് ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News