2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മുത്വലാഖ്: സമസ്തയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

 

ന്യൂഡല്‍ഹി: മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ചുമത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മുത്വലാഖ് രണ്ടാം ഓര്‍ഡിനന്‍സിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി മാര്‍ച്ച് 25ന് തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

സമസ്തക്ക് വേണ്ടി പ്രാഥമിക വാദത്തിന് സുപ്രിംകോടതി അഭിഭാഷകന്‍ പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാകും. മുത്വലാഖ് രണ്ടാം ഓര്‍ഡിനന്‍സ് പ്രകാരം രാജ്യത്ത് ലംഘിക്കപ്പെടുന്ന മുസ്‌ലിം മൗലികാവകാശങ്ങളെക്കുറിച്ച് സുപ്രിംകോടതി മുന്‍പാകെ വിശദമായി കാര്യങ്ങള്‍ ബോധിപ്പിക്കും. സുപ്രിംകോടതി വാദം കേള്‍ക്കാന്‍ തയാറാകുകയും സമസ്തയുടെ ഹരജി ഫയലില്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയക്കുകയും ചെയ്യുന്ന പക്ഷം ദുഷ്യന്ത് ദവെ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ സീനിയര്‍ അഭിഭാഷകരും സമസ്തക്ക് വേണ്ടി ഹാജരാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.