2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മുതിര്‍ന്ന സര്‍ക്കാര്‍ ഓഫിസര്‍മാരോട് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം

ന്യൂഡല്‍ഹി: അഴിമതിക്കേസിലും ലൈംഗിക പീഡനക്കേസുകളിലും പ്രതിയായ 12 മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസര്‍മാരോട് സ്വയം വിരമിക്കാന്‍ ധനമന്ത്രാലയം ഉത്തരവിട്ടു. ചീഫ് കമ്മിഷനര്‍, പ്രിന്‍സിപ്പല്‍ കമ്മിഷനര്‍മാര്‍, ആദായനികുതി വകുപ്പ് കമ്മിഷനര്‍ എന്നിവരോടാണ് ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സ് 56 അനുസരിച്ച് സര്‍വിസില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കലിന് ധനമന്ത്രാലയം നിര്‍ദേശിച്ചത്. ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മിഷനര്‍ അശോക് അഗര്‍വാള്‍, കമ്മിഷനര്‍ എസ്.കെ ശ്രീവാസ്തവ, ഹോമി രാജ്‌വന്‍ഷ്, ബി.ബി രാജേന്ദ്രപ്രസാദ് തുടങ്ങിയവരാണ് ഇതില്‍ പ്രധാനികള്‍. അഴിമതിയും വന്‍കിട ബിസിനസുകാരില്‍ നിന്ന് കൈക്കൂലി ഈടാക്കിയതുമാണ് അശോക് അഗര്‍വാളിനെതിരായ കുറ്റം. ഹോമി രാജ്‌വന്‍ഷ് മൂന്നു കോടിയിലേറെ സ്വത്ത് തന്റെയും കുടുംബത്തിന്റെയും പേരിലാക്കി. കമ്മിഷനര്‍ റാങ്കിലുള്ള ആഭ്യന്തര റവന്യൂ സര്‍വിസിലെ രണ്ട് വനിതാ ഓഫിസര്‍മാരെ ലൈംഗികമായി ഉപദ്രവിച്ചതാണ് ശ്രീവാസ്തവയെ കുരുക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായപരിധി 58 ആണെങ്കിലും 30 വര്‍ഷം പൂര്‍ത്തിയായ ഒരാള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ വിധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News