2018 December 14 Friday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

മുതിര്‍ന്ന ബംഗ്ലാദേശ് എഴുത്തുകാരന്‍ വെടിയേറ്റു മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന്‍ ബച്ചു വെടിയേറ്റു മരിച്ചു. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി പോകുംവഴി സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ ഫാര്‍മസിയില്‍ കയറിയതായിരുന്നു ബച്ചു.
രണ്ട് ബൈക്കുകളിലായി തോക്കുകളുമായി ഇവിടേക്കെത്തിയ അഞ്ച് യുവാക്കളുടെ സംഘം ഇദ്ദേഹത്തെ കടയില്‍നിന്ന് വലിച്ചിറക്കുകയാണുണ്ടായത്. നാടന്‍ ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ബച്ചുവിനുനേര്‍ക്ക് അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവിതകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ബിശാക പ്രകാശനി എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് ബച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.