2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മുണ്ടാറിലെ അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍

കല്ലറ: കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുണ്ടാറിലെ പാറേകോളനിയില്‍ പ്രവര്‍ത്തിക്കുന്ന അംഗവന്‍വാടി കെട്ടിടം അപകടാവസ്ഥയില്‍.
നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടമുണ്ടാറിലെ ആളുകള്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വാ ക്യാമ്പുകളിലായിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ വീടുകളിലേക്ക് തിരികെ എത്തിയപ്പോള്‍ പലരുടെയും വീടുകള്‍ ഇടിഞ്ഞു വീണിരുന്നു.മുണ്ടാറിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ അംഗന്‍വാടി കെട്ടിടം വെള്ളം കയറി അടിതറയിളകി ഏതു നിമിഷവും നിലംപൊത്താറായ നിലയിലാണ്.
കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കുട്ടികളെ സമീപത്തുള്ള വീട്ടിലിരുത്തിയാണ് പഠിപ്പിക്കുന്നത്.മുന്‍പുണ്ടായിരുന്ന വെള്ളപ്പൊക്കങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്നതും ഈ അംഗന്‍വാടി കെട്ടിടത്തിലാണ്.ഈ വെള്ളപ്പൊക്കത്തില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ പകുതിയോളം വെള്ളം കയറിയിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ കാലപ്പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. മഴവന്നാല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയുമാണ്. കെട്ടിടം പുതുക്കി പണിയാതെ കുട്ടികളെ ഇരുത്താന്‍ കഴിയാത്ത അവസ്ഥയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.