2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുണ്ടാര്‍ തോട്ടിലെ മാലിന്യം; നഗരസഭാ ഓഫിസിലേക്ക് വാഹന റാലിയും ധര്‍ണയും നടത്തി

കോട്ടയം: ഗാന്ധിനഗര്‍ കുളക്കാട്ടുപാടം മുണ്ടാര്‍ തോട്ടിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗര്‍ പൗരസേവാ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരസഭാ ഓഫിസിലേക്ക് ഇരുചക്ര വാഹന റാലിയും തുടര്‍ന്ന് ധര്‍ണയും നടത്തി. തോട്ടിലെ മലിനീകരണം തടയാന്‍ നടപടി ആവശ്യപ്പെട്ട് പൗരസേവാ സമിതി നഗരസഭാധികൃതര്‍ക്ക് നിവേദനം കൈമാറി. 16 ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡിലൂടെ കടന്നു പോകുന്ന കുളക്കാട്ടുപാടം മുണ്ടാര്‍ തോട്ടിലേക്ക് മെഡിക്കല്‍ കോളജിന് സമീപത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യങ്ങളടക്കം ഒഴുക്കി വിടുന്നതു മൂലം ആരോഗ്യ ഭീഷണി ശക്തമായതോടെയാണ് പ്രദേശവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഗാന്ധിനഗര്‍ പൗരസേവാ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരസഭാ ഓഫിസിലേക്ക് ഇരുചക്ര വാഹന റാലിയും തുടര്‍ന്ന് നഗരസഭാ കവാടത്തില്‍ കൂട്ടധര്‍ണയും നടത്തി. പൗരസേവാ സമിതി പ്രസിഡന്റ് പി.എസ് പ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
എം.ജി മണി, ലാലു മാത്യു, പി. കൃഷ്ണപിള്ള, ജോണ്‍ തോപ്പില്‍, കെ.കെ രാജേഷ്, ആനി ബാബു, സെബാസ്റ്റ്യന്‍ കാരിമറ്റം, കോശി മാത്യു, ആലീസ് ജോസഫ് പ്രസംഗിച്ചു. കുളക്കാട്ടുപാടം മുണ്ടാര്‍ തോട് മലിനീകരണം തടയാന്‍ നടപടി ആവശ്യപ്പെട്ട് പൗരസേവാസമിതി നഗരസഭാധികൃതര്‍ക്ക് മെമ്മൊറാണ്ടവും കൈമാറി. 16 ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് നഗരസഭാധികൃതര്‍ പൗരസേവാസമിതിക്ക് ഉറപ്പ് നല്‍കി. സമരപരിപാടിയില്‍ 100ല്‍പരം ആളുകള്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.