2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മുട്ടത്തിന്റെ മനസുകീഴടക്കി പി.ജെ. ജോസഫിന്റെ ജൈത്രയാത്ര

തൊടുപുഴ: മുട്ടത്തിന്റെ മനസുകീഴടക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫിന്റെ ജൈത്രയാത്ര. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വഴിയോരങ്ങളില്‍ പി.ജെ. ജോസഫിനെ സ്വീകരിക്കാനായി കാത്തുനിന്നു. പൂച്ചെണ്ടുനല്‍കിയും മാലയിട്ടും സ്ഥാനാര്‍ഥിയെ അവര്‍ വരവേറ്റു. ജനനായകന്‍ കടന്നുവരുന്നുവെന്ന് അനൗണ്‍സ്‌മെന്റ് എത്തിയതോടെ നൂറുകണക്കിനാളുകള്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും എത്തിച്ചേര്‍ന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണ്ണകാലമായിരുന്നുവെന്ന് പി.ജെ. ജോസഫ് പറഞ്ഞു. തൊടുപുഴ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും മുട്ടം പഞ്ചായത്തിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
സ്വീകരണ യോഗങ്ങളില്‍ ജോണ്‍ നെടിയപാല, കെ.എം.എ. ഷുക്കൂര്‍, പ്രൊഫ. എം.ജെ.ജേക്കബ്ബ്, മുഹമ്മദ് വെട്ടിക്കല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, പ്രൊഫ. കെ.ഐ. ആന്റണി, കെ.ഗോപിനാഥന്‍ നായര്‍, മാത്യു ജോണ്‍, ജിമ്മി മറ്റത്തിപ്പാറ, എന്‍.ഐ. ബെന്നി, റ്റി.വി. പാപ്പു, കെ.കെ.തോമസ്, ജിയോ മാത്യു, പി.എസ്. ചന്ദ്രശേഖരപിള്ള, ചാര്‍ളി ആന്റണി, വി.ഇ. താജുദ്ദീന്‍, എം.എം. ബഷീര്‍, വി.എം. അബ്ബാസ്, ദിലീപ് ഇളയിടം, പി.എം. മാത്യു, പി.എസ്.അബുദുള്‍ ജബ്ബാര്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്ബ്, ബൈജു വറവുങ്കല്‍, മനോഹര്‍ നടുവിലേടത്ത് സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.