2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ഭാരവാഹികള്‍

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ വിദ്യാര്‍ഥി ഘടകമായ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന് (എം. എസ്. എം) പുതിയ സമിതി നിലവില്‍വന്നു. അബ്ദുല്‍ജലീല്‍ മാമാങ്കര (പ്രസിഡന്റ്), സൈഫുദ്ദീന്‍ സ്വലാഹി (സെക്രട്ടറി), സുഹ്ഫി ഇംറാന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ജാസിര്‍ രണ്ടത്താണി (ട്രഷറര്‍),വൈസ് പ്രസിഡന്റുമാരായി ഷിഹാബ് തൊടുപുഴ, ഫൈസല്‍ ബാബുസലഫി, അഷ്‌കര്‍ നിലമ്പൂര്‍, അബ്ദുല്‍ വഹാബ് സ്വലാഹി ആലപ്പുഴ, ഷൗക്കത്തലി അന്‍സാരി, അനസ് സ്വലാഹി കൊല്ലം, എം.എം ഇഖ്ബാല്‍ പാലക്കാട്, ജോയിന്‍ സെക്രട്ടറിമാരായി ഷാഹിദ് മുസ്‌ലിം ഫാറൂഖി, റഹ്മത്തുള്ള അന്‍വാരി, അബ്ദുസ്സലാം അന്‍സാരി, യഹ്യ കളികാവ്, നബീല്‍ മൂഴിക്കല്‍, അജ്മല്‍വാരം, അമീന്‍ അസ്ലഹ്, സെക്രട്ടേറിയറ്റ് മെമ്പേഴ്‌സായി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, സുബൈര്‍ പീടിയേക്കല്‍, ജംഷീര്‍ ഫാറൂഖി, സൈദ് മുഹമ്മദ് കുരുവട്ടൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.