2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലേക്ക് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ തയാറെടുക്കുന്നതിനിടെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിലൂടെ 2600 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ശമ്പളം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം മാറ്റിയില്ലെങ്കില്‍ സാലറി ചലഞ്ചിലേക്ക് പണം നല്‍കില്ലെന്ന നിലപാടിലാണ് സെറ്റോ. ഒരു മാസത്തെ ശമ്പളം ഒറ്റത്തവണയായോ പത്ത് ഗഡുക്കളായോ നല്‍കാന്‍ സമ്മതമല്ലാത്ത ജീവനക്കാര്‍ രേഖാമൂലം അത് അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
രേഖാമൂലം മറുപടി അറിയിച്ചില്ലെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കും. ഇത് ജീവനക്കാരെ സമ്മര്‍ദത്തിലാക്കി പണം പിരിക്കാനുള്ള തന്ത്രമാണെന്നാണ് സംഘടനകളുടെ ആരോപണം.
ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവരില്‍ നിന്നല്ല, താല്‍പര്യമുള്ളവരില്‍ നിന്നാണ് സമ്മതപത്രം വാങ്ങേണ്ടതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.
ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയാറാകാത്തവര്‍ നിര്‍ദേശിക്കുന്ന തുക സംഭാവനയായി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നിലപാട് മാറ്റില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News