2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമെന്നു നമ്പ്യാര്‍ മഹാസഭ

കണ്ണൂര്‍: പേരിനൊപ്പം ജാതിപ്പേര് വെക്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വവും അപലപനീയവുമാണെന്നു നമ്പ്യാര്‍ മഹാസഭ. ജാതി വിവേചനമാണു ജാതിചിന്തക്കു പ്രേരിപ്പിക്കുന്നതെന്നും മുന്നോക്ക സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു 10 ശതമാനം സംവരണം നടപ്പിലാക്കി മുഖ്യമന്ത്രി മാതൃക കാണിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സമസ്ത മേഖലയിലും ജാതി വിവേചനം കാണിച്ചിട്ടു നമുക്കു ജാതിയില്ല എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നതിനു സമമാണെന്നും  ഭാരവാഹികളായ രാജേഷ് നമ്പ്യാര്‍, കെ.കെ ചന്ദ്രന്‍ നമ്പ്യാര്‍, ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.