2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

മുഖ്യമന്ത്രിയാവാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ശിവപാല്‍ യാദവ്

ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ്. സഹോദരനായ മുലായത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ മാത്രമാണ് തന്‍റെ ആഗ്രഹമെന്നും ശിവപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയാകണമായിരുന്നെങ്കില്‍ 2003ല്‍ തന്നെ അതിനു കഴിയുമായിരുന്നു. എന്നാല്‍, അന്ന് മുലായത്തെ പിന്താങ്ങുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ യാദവപോര് കനക്കുന്നതിനിടയിലാണ് ശിവപാല്‍ യാദവിന്റെ ഇത്തരമൊരു തുറന്നു പറച്ചില്‍. അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നും അധികാര വടംവലിയെ തുടര്‍ന്ന് നാലോളം മന്ത്രിമാരെ പുറത്താക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.