2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് പൊതുഭരണ സെക്രട്ടറി

 

തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ ദലിത് ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറി. ജീവനക്കാരനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് നിര്‍ദേശം. ദലിതനായ തന്നെ കൊണ്ട് പൊതുഭരണ വിഭാഗം സെക്രട്ടറി എച്ചില്‍പാത്രം കഴുകിക്കുന്നതായി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സെക്രട്ടറിയുടെ സ്ഥലംമാറ്റ നിര്‍ദേശം. എന്നാല്‍ ജീവനക്കാരനെ സ്ഥലം മാറ്റാന്‍ കഴിയില്ലെന്ന് ഉന്നയിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്ത് വന്നു. പരാതിയിന്മേല്‍ വകുപ്പുതല നടപടി വേണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.