2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മുഖ്യമന്ത്രിക്കു മന്ത്രിമാരില്‍ വിശ്വാസമില്ല: കെ.സി ജോസഫ്

കണ്ണൂര്‍: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് പോയതു കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചാണെന്നും സ്വന്തം മന്ത്രിമാരില്‍ അദ്ദേഹത്തിനുള്ള അവിശ്വാസം കൊണ്ടാണു വകുപ്പുകള്‍ കൈമാറാത്തതെന്നും കെ.സി ജോസഫ് എം.എല്‍.എ. പ്രളയക്കെടുതിയില്‍ ദുരിതാശ്വാസത്തില്‍ ശ്രദ്ധിക്കാതെ പണപ്പിരിവിലാണു സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റൂള്‍ 19 പ്രകാരം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റേതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കേണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രി ചട്ടം ലംഘിച്ചാണ് വിദേശത്തേക്കു പോയത്.
മുന്‍പ് മറ്റു മുഖ്യമന്ത്രിമാര്‍ ചട്ട പ്രകാരം ചുമതല ഏല്‍പ്പിച്ചാണു വിദേശത്തേക്കു പോയിരുന്നത്. 10,000 രൂപ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അനുവദിക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
25,000 രൂപയെങ്കിലും ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News