2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മുഅല്ലിം ഡേ ഫണ്ട് ശേഖരണം നാളെ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ജില്ലയില്‍ നാളെ എല്ലാ ജുമുഅത്ത് പള്ളികളിലും നടക്കും.
സാമ്പത്തികമായി പ്രയാസപ്പെടുന്ന മദ്‌റസാധ്യാപകരുടെ വീടുനിര്‍മാണം, അധ്യാപകരുടെ പെണ്‍മക്കളുടെ വിവാഹം, വിധവാ സഹായം, പ്രസവാനന്തര സഹായം, മയ്യിത്ത് പരിപാലനം, ചികിത്സാസഹായം, സേവന അവാര്‍ഡ് , സര്‍വിസ് ആനുകൂല്യം, മുഅല്ലിം പെന്‍ഷന്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ക്ഷേമനിധിയില്‍ നിന്ന് സഹായധനം അധ്യാപകര്‍ക്ക് നല്‍കുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്കായി ലക്ഷക്കണക്കിനു രൂപയാണ് ഓരോ മാസവും നല്‍കിവരുന്നത്. ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസിയും അഭ്യര്‍ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.