2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മുംബൈ സ്‌ഫോടനം: ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍

മുംബൈ: 2011ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
സെയ്‌നുല്‍ ആബിദീന്‍ എന്ന ഭീകരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2011 ജൂലൈ 13ന് മുംബൈ നഗരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 130 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദാദര്‍, സവേരി ബസാര്‍, ഓപ്പറ ഹൗസ് എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.