2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

മുംബൈ പൊരുതി ജയിച്ചു; പ്ലേ ഓഫ് സാധ്യത

മുംബൈ: കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്ന് റണ്‍സ് ജയം. നിര്‍ണായക മത്സരത്തിലായിരുന്നു മുംബൈയുടെ ജയം. നിശ്ചിത ഓവറില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ലോകേഷ് രാഹുലിന്റെ മികച്ച ബാറ്റിങ്ങിനും പഞ്ചാബിനെ രക്ഷിക്കാനായില്ല.
ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ മുംബൈ തോറ്റാല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു. പഞ്ചാബ് പരാജയപ്പെട്ടാലും അടുത്ത മത്സരത്തില്‍ ജയിച്ച് റണ്‍ റെറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫിന് യോഗ്യത നേടാനാകും. മയാങ് അഗര്‍വാള്‍, കരുണ്‍ നായര്‍ എന്നിവര്‍ക്ക് പകരം മനോജ് തിവാരി, യുവരാജ് സിങ് എന്നിവരെ പഞ്ചാബ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഡുമിനിക്ക് പകരം പൊള്ളാര്‍ഡ് മുംബൈ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുംബൈ ബാറ്റിങ് നിരയില്‍ 23 പന്തില്‍നിന്ന് മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 50 റണ്‍സ് നേടിയ കീരന്‍ പൊള്ളാര്‍ഡാണ് മികച്ച് നിന്നത്. 15 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് രണ്ട് സിക്‌സറും മൂന്ന് ഫോറും നേടി 27 രണ്‍സുമായി പവലിയനിലേക്ക് മടങ്ങി. ഈവന്‍ ലൂയിസ്, ഹര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിങ്, മായങ്ക് മര്‍ക്കണ്ടേ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. മക്കല്ലം ഏഴു പന്തില്‍ നിന്ന് പതിനൊന്ന് റണ്‍സ് നേടി. 23 പന്ത് നേരിട്ട ക്രുണാല്‍ പാണ്ഡ്യ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 32 റണ്‍സെടുത്തു.
ഇഷാന്‍ കിഷന് 12 പന്തില്‍ നിന്ന് 20 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മികച്ച ബൗളിങ് പുറത്തെടുത്ത ആന്‍ഡ്രൂ ടൈ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. നാല് ഓവര്‍ എറിഞ്ഞ അങ്കിത് രജപുത്ത് 46 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മ വിക്കറ്റൊന്നും നേടാതെ 34 വഴങ്ങി. മൂന്ന് ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേലിനും വിക്കറ്റൊന്നും നേടാനായില്ല. മൂന്ന് ഓവര്‍ എറിഞ്ഞ അശ്വിന്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മുംബൈ ബൗളിങ് നിരയില്‍ മികച്ചു നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് താരം ഗെയ്‌ലിന് 11 പന്തില്‍ 18 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മക്കല്ലത്തിന്റെ പന്തില്‍ കട്ടിങ്ങ് ക്യാച്ച് ചെയ്താണ് ഗെയിലിനെ പുറത്താക്കിയത്. 60 പന്ത് നേരിട്ട ലോകേഷ് രാഹുല്‍ മൂന്ന് സിക്‌സും 10 ഫോറും ഉള്‍പെടെ 94 റണ്‍സെടുത്താണ് മടങ്ങിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.