2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മുംബൈയ്‌ക്കെതിരായ ത്രിദിനം: ന്യൂസിലന്‍ഡിനു മികച്ച സ്‌കോര്‍

ന്യൂഡല്‍ഹി: മുംബൈയ്‌ക്കെതിരായ ത്രിദിന പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനു മികച്ച സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്ത് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
മറുപടി ബാറ്റിങ് തുടങ്ങിയ മുംബൈ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. ഒന്‍പതു വിക്കറ്റ് കൈയിലിരിക്കേ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ മറികടക്കാന്‍ മുംബൈയ്ക്ക് 295 റണ്‍സ് കൂടി വേണം.
24 റണ്‍സുമായി അര്‍മാന്‍ ജാഫറും അഞ്ചു റണ്‍സുമായി കൗസ്തുഭ് പവാറും ക്രീസില്‍. റണ്‍സെടുക്കും മുന്‍പ് ബിസ്റ്റയെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി.
നേരത്തെ ലാത്തം (55), വില്ല്യംസന്‍ (50), സാന്റ്‌നര്‍ (45), ടെയ്‌ലര്‍ (41) എന്നിവരുടെ ബാറ്റിങാണ് ന്യൂസിലന്‍ഡിനു തുണയായത്. മുംബൈയ്ക്കായി ബല്‍വീന്ദര്‍ സന്ധു രണ്ടു വിക്കറ്റെടുത്തു.
ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള പരിശീലന മത്സരമാണ് മുംബൈയ്‌ക്കെതിരായ ത്രിദിന പോരാട്ടം. ഈ മാസം 22 മുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.