2017 November 13 Monday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

‘മീ റ്റൂ’ കാംപയിന്‍: ഹോളിവുഡില്‍ പ്രതിഷേധ മാര്‍ച്ച്

ലോസ് ആഞ്ചലസ്: ലൈംഗിക പീഡനങ്ങള്‍ക്കെതിരേ ഹോളിവുഡില്‍ ‘മീ റ്റൂ’ മാര്‍ച്ച്. സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണമുണ്ടായ മീ റ്റൂ കാംപയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ ലൈംഗിക പീഡനത്തിനിരയായവരടക്കം ആയിരക്കണക്കിനു പേരാണ് പങ്കാളികളായത്.
സാമൂഹിക പ്രവര്‍ത്തക തരാന ബുര്‍കെയുടെ നേതൃത്വത്തില്‍ ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബോള്‍വാര്‍ഡില്‍ ആരംഭിച്ച മാര്‍ച്ച് സി.എന്‍.എന്‍ ആസ്ഥാനത്ത് സമാപിച്ചു.
ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹാര്‍വി വെയിന്‍സ്റ്റിന്‍ പീഡിപ്പിച്ചുവെന്ന നടി ഏലിയസ് മിലാനോയുടെ വെളിപ്പെടുത്തലോടെയാണ് മീ റ്റൂ കാംപയിന്‍ പ്രചരിക്കാന്‍ തുടങ്ങിയത്. തരാനെ ബുര്‍ക്കെ തന്നെയായിരുന്നു ഈ കാംപയിനു തുടക്കമിട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.