2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

മീ റ്റൂ കാംപയിന്‍: ഒളിയമ്പുമായി ജ്വാലഗുട്ട

ഹൈദരാബാദ്: തരംഗമായിരിക്കുന്ന മീ റ്റൂ കാംപയിനിന് ബാഡ്മിന്റണില്‍നിന്ന് പിന്തുണ. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ടയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ലൈംഗിക ആരോപണത്തിന് പകരം മാനസികമായ പീഡനവും സ്വജനപക്ഷപാതവും ബാഡ്മിന്റണ്‍ രംഗത്ത് ഉണ്ടെണ്ടന്നാണ് ജ്വാലയുടെ പ്രധാന ആരോപണം.
2006 മുതല്‍ താന്‍ മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് ജ്വാല പറഞ്ഞു. ഒരു വ്യക്തി ചീഫ് ആയതിനുശേഷം തന്നെ ദേശീയ ടീമില്‍നിന്ന് പുറത്താക്കി. പിന്നീട് ടീമില്‍ തിരിച്ചെത്തിയ തന്നെ റിയോ ഒളിംപിക്‌സിന് തൊട്ടുപിന്നാലെ വീണ്ടണ്ടും ടീമില്‍നിന്ന് ഒഴിവാക്കി. താന്‍ ബാഡ്മിന്റണ്‍ രംഗത്തുനിന്ന് വിരമിക്കാനുണ്ടണ്ടായ പ്രധാന കാരണം ഇതാണെന്നും ആരുടെയും പേരു വെളിപ്പെടുത്താത്ത ട്വീറ്റില്‍ ജ്വാല പറഞ്ഞു. 2006 മുതല്‍ 2016വരെ തന്നെ നിരന്തരം പുറത്താക്കിക്കൊണ്ടണ്ടിരുന്നതായി ജ്വാല ആരോപിക്കുന്നു. 2009ല്‍ മികച്ച പ്രകടനത്തോടെ താന്‍ തിരിച്ചുവന്നപ്പോഴാണ് ടീമില്‍ ഇടം പിടിച്ചത്. ആ കാലത്ത് താന്‍ ലോക ഒന്‍പതാം റാങ്കുകാരിയായിരുന്നെന്നും മുന്‍ ലോക വെങ്കലമെഡല്‍ ജേത്രി പറഞ്ഞു.
ജ്വാല ആരോപിക്കുന്ന കാലഘട്ടത്തില്‍ ദേശീയ പരിശീലകന്റെ മുഖ്യ ചുമതലയുണ്ടായിരുന്ന ഗോപീചന്ദിനെതിരേയാണ് ആരോപണമെന്ന നിരീക്ഷണത്തിലാണ് കായിക ലോകം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.