2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മീന്‍ വില്‍പനക്കാരിയെ കബളിപ്പിച്ച് 2000 രൂപയും മീനും തട്ടിയെടുത്തു

കഴക്കൂട്ടം: വിളയില്‍ കുളത്ത് മീന്‍ വില്‍പന നടത്തുന്ന സ്ത്രീയെ കബളിപ്പിച്ചു 2000 രൂപയും ഒരു കവര്‍ മീനും ബൈക്കില്‍ എത്തിയ അജ്ഞാതന്‍ തട്ടിയെടുത്തു. തുമ്പ സ്വദേശി ഫിലോമിന (65)യുടെ പണമാണ് തട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കഴക്കൂട്ടം വിളയില്‍കുളം ജങ്ഷന് സമീപമായിരുന്നു സംഭവം.
ഫിലോമിന പറയുന്നതിങ്ങനെ: ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മീനും 2000 രൂപയ്ക്ക് ചില്ലറയും വേണമെന്ന് ഫിലോമിനയോട് ആവിശ്യപ്പെട്ടു. ഇതോടെ അഞ്ഞൂറിന്റെ 4 നോട്ട് എടുത്ത് നീട്ടി. പണവും മീനും പിടിച്ചു വാങ്ങിയ യുവാവ് വേഗത്തില്‍ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു.
ഒരു ഹോട്ടലിന്റെ പേര് പറഞ്ഞാണു ഇയാള്‍ മത്സ്യം വാങ്ങാനെത്തിയത്. തുമ്പ പൊലിസ് തിരച്ചില്‍ നടത്തിയെങ്കില്ലും അജ്ഞാതനെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 1400 രൂപ ഫിലോമിനയ്ക്കു നല്‍കി ആശ്വസിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.