2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മീഡിയ അക്കാദമി ജേര്‍ണലിസം കോഴ്‌സ്

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. 

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ  www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 300 രൂപ (പട്ടിക വിഭാഗം, പട്ടിക ജാതി, ഒ.ഇ.സി 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വിസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. പൂരിപ്പിച്ച അപേക്ഷാഫോറം 30ന് വൈകിട്ട് അഞ്ചു മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫിസില്‍ ലഭിക്കും. ഫോണ്‍ 0484 2422275, 0484 2100700. ഇമെയില്‍ keralamediaacademy.gov@gmail.com


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.