2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മീഡിയ അക്കാദമിയില്‍ മാധ്യമ സ്‌കോളര്‍ഷിപ്പ്

പത്തനംതിട്ട:  മാധ്യമ രംഗത്തെ പഠനഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് 24 വരെ അപേക്ഷിക്കാമെന്ന് ചെയര്‍മാന്‍ സെര്‍ജി ആന്റണി അറിയിച്ചു.

സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്/മലയാളം) അപേക്ഷിക്കാം.

അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.

സമഗ്ര വിഷയങ്ങള്‍, സാധാരണ വിശയങ്ങള്‍ എന്ന് രണ്ടായി തിരിച്ചാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കില്ല.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് വിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോറവും നിയമാവലിയും www.keralamediaacademy.org ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842422275.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.