2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മീഡിയാ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ :പട്ടികവിഭാഗത്തില്‍ സീറ്റൊഴിവ്

കേരളാ മീഡിയാ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ടി.വി ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തും.
    സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10ന് അക്കാദമിയിലെത്തി അപേക്ഷ നല്‍കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്താം
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്നു സെക്രട്ടറി അറിയിച്ചു.
പട്ടികവിഭാഗത്തില്‍ അപേക്ഷകരെ ലഭിക്കാത്തപക്ഷം ഒഴിവുള്ള സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനു നല്‍കുന്നതായിരിക്കും.
ഫോണ്‍ 0484  2422275, 2100700.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.