2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മീഡിയാഫെസ്റ്റ് 2018 മാര്‍ച്ച് 8,9 തീയതികളില്‍ തിരുവനന്തപുരത്ത്

 

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മാധ്യമ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മീഡിയ ഫെസ്റ്റ് 2018 സംഘടിപ്പിക്കും. 2018 മാര്‍ച്ച് 8,9 തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളിലാണ് മാധ്യമവിദ്യാര്‍ത്ഥികളുടെ സര്‍ഗോത്സവം ഒരുക്കുന്നത്, മികച്ചറിപ്പോര്‍ട്ടര്‍, അവതാരകന്‍ (അവതാരക), ഫോട്ടോഗ്രാഫര്‍, ഇന്‍സ്റ്റന്റ് വീഡിയോഗ്രാഫര്‍, കാര്‍ട്ടൂണിസ്റ്റ്, പി.ആര്‍ കണ്‍സെപ്റ്റ്, അഡ്വര്‍ടൈസ്‌മെന്റ് കണ്‍സെപ്റ്റ്, എഡിറ്റര്‍, സാമൂഹിക മാധ്യമങ്ങളില്‍ മികച്ച ന്യൂസ് പോസ്റ്റ്, ഫോട്ടോ കാപ്ഷന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷന്‍ സൗജന്യം. താമസവും ഭക്ഷണവും സംഘാടകര്‍ ഒരുക്കും. മത്സരാര്‍ത്ഥികള്‍. mediafestkma2018@gmail.com എന്ന ഇമെയില്‍ അഡ്രസില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9074024253, 9605449502, 7025808340 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

മാധ്യമവിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനും മാറ്റുരയ്ക്കുന്നതിനുമുളള പൊതുേവദി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരള മീഡിയ അക്കാദമി മീഡിയഫെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇന്‍ര്‍നാഷണല്‍ പ്രസ് ഫോട്ടോഫെസ്റ്റിനോട് അനുബന്ധിച്ചാണ് മീഡിയ ഫെസ്റ്റ് നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. താത്പര്യമുളളവര്‍ മാര്‍ച്ച് 5 നകം രജിസ്റ്റര്‍ ചെയ്യണം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News