
വിയന്ന: ലോകമെങ്ങും മിസില്‍സ് (അഞ്ചാംപനി) രോഗം മൂന്നിരട്ടി വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈവര്‍ഷം ഏഴു മാസത്തിനുള്ളില്‍ ഇത്രയും വര്‍ധനവുണ്ടായത് ഞെട്ടിക്കുന്ന കാര്യമാണെന്ന് സംഘടന മുന്നറിയിപ്പു നല്കുന്നു.
ഈ രോഗം രണ്ടു ഡോസ് കുത്തിവയ്പിലൂടെ ലോകമെങ്ങും നിര്‍മാര്‍ജനം ചെയ്തതായിരുന്നു. എന്നാല്‍ വാക്സിനെ വെല്ലുവിളിച്ച് രോഗം തിരിച്ചുവരുകയാണ്. യു.എന്നിന്റെ ആരോഗ്യവിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട നുസരിച്ച് 3,64,808 മിസില്‍സ് കേസുകളാണ് ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷമിത് 1,29,239 ആയിരുന്നു. 2006നു ശേഷമുള്ള ഉയര്‍ന്ന കണക്കാണിതെന്ന് ഡബ്ല്യു.എച്ച്.ഒ വക്താ വ് ക്രിസ്ത്യന്‍ ലിന്‍ഡ്മിയര്‍ ചൂണ്ടിക്കാട്ടി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു വര്‍ഷം കൊണ്ട് 900 ശതമാനമാണ് രോഗം വര്‍ദിച്ചത്. പടിഞ്ഞാറന്‍ പസഫിക് രാജ്യങ്ങളില്‍ 230 ശതമാനം വര്‍ധനവുണ്ടായി.