2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രം

  • മിസോറാമില്‍ 55%
  • മേഘാലയ 46%
  • സിക്കിം 38%

ന്യൂഡല്‍ഹി: മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ചു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇകോണമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍) ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
റിപ്പോര്‍ട്ട് പ്രകാരം അഞ്ചു ശതമാനം മാത്രമാണ് ഇന്ത്യയില്‍ മിശ്രശതമാനമെങ്കിലും സംസ്ഥാനങ്ങളില്‍ ഈ കണക്കുകള്‍ക്ക് മാറ്റമുണ്ട്.  87 ശതമാനം ക്രിസ്ത്യന്‍ വിശ്വാസികളുള്ള മിസോറാമിലാണ് ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ 50 ശതമാനം അധികമാണ് ഇവിടുത്തെ മിശ്രവിവാഹനിരക്ക്. മിസോറാമിന് തൊട്ടുപിന്നിലുള്ള മേഘാലയയും സിക്കിമുമാണ്. ഇവിടെ യഥാക്രമം 46ഉം 38ഉം ശതമാനമാണ് മിശ്രവിവാഹ നിരക്ക്. 2011-2012 കാലയളവില്‍ തയ്യാറാക്കിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്‍.സി.എ.ഇ.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.