2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

മിമ്പറിന്റെ വാസ്തുചാരുത

 

ഇസ്‌ലാമിക വാസ്തുചാരുതയും മഹിതമായ മതേതര പാരമ്പര്യവും കോര്‍ത്തിണങ്ങിയ കഥ പറയുകയാണ് നാലു നൂറ്റാണ്ടിന്റെ പഴക്കമുള്ള കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ വലിയ ജുമുഅത്ത് പള്ളിയിലെ മനോഹരമായ മിമ്പര്‍. 168 വര്‍ഷത്തെ പഴക്കമുണ്ട് ഈ മിമ്പറിന്.
മൂന്നു നൂറ്റാണ്ടോളം മുന്‍പാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. ഈ പള്ളി 1850ല്‍ പുതുക്കിപ്പണിതപ്പോള്‍ സ്ഥാപിച്ച മിമ്പറാണ് പൈതൃകക്കാഴ്ചയാകുന്നത്.
കൊണ്ടോട്ടി പഴയങ്ങാടി പള്ളി സ്ഥാപിച്ചതിനു ശേഷം പരിസരദേശത്തു സ്ഥാപിച്ച പള്ളിയാണിത്. നാലു കാലില്‍ കെട്ടിയ ഓലമേഞ്ഞ ചെറിയ കുടില്‍പോലെയായിരുന്നു പള്ളി. ശേഷം പുനര്‍നിര്‍മിച്ച പള്ളിക്കു ദേവര്‍തൊടി മരക്കാര്‍കുട്ടി ഹാജിയാണ് മനോഹരമായ മിമ്പര്‍ നിര്‍മിച്ചുനല്‍കിയത്.
ചാന്തോമന്‍ ആശാരിക്കായിരുന്നു ഇതിന്റെ നിര്‍മാണച്ചുമതല. പെയിന്റിങ് ഇല്ലാതിരുന്ന പഴയ കാലത്തു നിറം നല്‍കാന്‍ ഉപയോഗിച്ചിരുന്നത് പല മരങ്ങളുടെയും ഇലകളും മറ്റു ചാറുകളുമാണ്. ഇളനീര്‍ ചകിരി പുഴുങ്ങി കറുപ്പ് നിറവും ചാപ്പങ്ങ മരത്തിന്റെ കാതല്‍ പുഴുങ്ങി ചുവപ്പ് നിറവും മഞ്ഞള്‍ പുഴുങ്ങിയുണ്ടാക്കിയ മഞ്ഞ നിറവും ഉപയോഗിച്ചാണ് മിമ്പറിനു മാറ്റു കൂട്ടിയത്. പള്ളി പല ഘട്ടങ്ങളിലായി പുനര്‍നിര്‍മിക്കപ്പെട്ടെങ്കിലും മിമ്പര്‍ പിന്നീട് മാറ്റിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.