2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മിന്നലാക്രമണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു:മോദി

ജോന്‍പൂര്‍: ഇന്ത്യന്‍ സേന പാക് അധീന കശ്മിരില്‍ നടത്തിയ മിന്നലാക്രമണത്തെ(സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ സുരക്ഷയെപ്പോലും ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം നീക്കം രാജ്യത്തിനുതന്നെ നാണക്കേടാണ് ഉണ്ടാക്കുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാരണാസിയില്‍ നടത്തിയ റോഡ് ഷോയ്ക്കു ശേഷം ജോന്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ അതിരൂക്ഷമായിട്ടാണ് അദേഹം വിമര്‍ശിച്ചത്. ജനങ്ങളെ വൈകാരികമായ തലത്തിലേക്ക് എത്തിക്കുന്ന പ്രസംഗത്തില്‍ ദേശീയതയായിരുന്നു മുഖ്യ വിഷയം.
പ്രതിപക്ഷം അഴിമതിക്കാരായതുകൊണ്ടാണ് നല്ലതിനായി നടപ്പാക്കിയ നോട്ടുനിരോധനത്തെ അവര്‍ എതിര്‍ത്തതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.