2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറി മാലിന്യം പുറത്തേക്ക്

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി ശുചിമുറി മാലിന്യം പുറത്ത് ഒഴുകുന്നു. ദുര്‍ഗന്ധം കാരണം ഓഫിസുകളിലെ ജീവനക്കാരും എത്തുന്ന പൊതുജനങ്ങളും കച്ചവടക്കാരും ബുദ്ധിമുട്ടിലായി. കൊതുകുശല്യവും ഏറിയിട്ടുണ്ട്. 28ഓളം ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ദുരിതം തുടങ്ങിയിട്ട് ദിവസങ്ങളായി. പരാതിയെ തുടര്‍ന്ന് ടാങ്ക് തുറന്നപ്പോള്‍ നിറഞ്ഞിരിക്കുകയാണെന്നു കണ്ടെത്തിയിരുന്നു. ഇത് വൃത്തിയാക്കുന്നതിനുളള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 2011ല്‍ ടാങ്ക് നിര്‍മിക്കുമ്പോള്‍ ആവശ്യമായ വലിപ്പത്തില്‍ നിര്‍മിക്കാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍.ടി.ഒ ഓഫിസിലേക്കും സപ്ലൈ ഓഫിസിലേക്കും ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകള്‍ ടാങ്ക് പൊട്ടി പുറത്തേക്കൊഴുകുന്ന ശുചിമുറി മാലിന്യം ചവിട്ടിയാണ് കടന്നുപോകുന്നത്. മൂന്നു ദിവസമായി പുറത്തേക്കൊഴുകിയെത്തുന്ന മാലിന്യം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ ഓഫിസുകളിലെ ജീവനക്കാര്‍ക്കും ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികള്‍ക്കെതിരേ പ്രതിക്ഷേധമുയരുകയാണ്. അടിയന്തിരമായി മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.