2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മിനി കണ്‍ട്രിമാന്‍: ഇന്ത്യയിലെത്തുന്നു

കോഴിക്കോട്: വൈവിധ്യം നിറഞ്ഞ അഞ്ചു സീറ്റുകള്‍ ഉള്ള സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍ മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലെത്തുന്നു. ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യയില്‍, പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ്.

ഏതൊരു വാരാന്ത്യത്തേയും സാഹസികമാക്കി മാറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് മിനി കണ്‍ട്രിമാന്‍ എന്ന് മിനി റീജിയണ്‍ ഹെഡ് ഹെന്‍ട്രിക് വില്‍ഹെംസ് മെയര്‍ പറഞ്ഞു.അര്‍ബന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ മിനി,. ഇന്ത്യയിലെ പ്രീമിയം സ്‌മോള്‍ കാര്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുമെന്ന് ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. ജോണ്‍ കൂപ്പര്‍ വര്‍ക്‌സ്, എയ്‌റോ ഡൈനാമിക് കിറ്റ്, റിയര്‍ റൂഫ് സ്‌പോയ്‌ലര്‍, 18 ഇഞ്ച് ജെ.സി.ഡബ്ല്യു ത്രില്‍ സ്‌പോക് അലോയ് വീലുകള്‍, ജെ.സി.ഡബ്ല്യു സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ പ്രത്യേക ഫീച്ചറുകളാണ്. ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ലെതര്‍ ക്രോസ് പഞ്ച് സ്‌പോര്‍ട്ട് സീറ്റുകള്‍, ഹാര്‍മണ്‍ കാര്‍ഡണ്‍ ഹൈഫൈ സ്പീക്കര്‍ സിസ്റ്റം, മിനി ഫൈന്‍ഡ്‌മേറ്റ്, മിനി വയേഡ് പാക്കേജ് എന്നീ പ്രീമിയം ഫീച്ചറുകളാല്‍ സജ്ജമാണ് മിനി കണ്‍ട്രിമാന്‍.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.