2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മിനിമം ബാലന്‍സില്ലെങ്കിലും മാസം നാല് തവണ സൗജന്യമായി എ.ടി.എം വഴി പണം പിന്‍വലിക്കാം

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് മാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. ഇന്നലെ ഇതുസംബന്ധിച്ച് ആര്‍.ബി.ഐ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ജൂലൈ ഒന്നുമുതല്‍ ഇത് നിലവില്‍ വരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനം ഒരുക്കിയത്. എ.ടി.എം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം നാല് സൗജന്യ ഇടപാടുകള്‍ നടത്താന്‍ കഴിയും. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News