2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മിനായില്‍ സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം

മിന: പുണ്യഭൂമികളില്‍ അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാര്‍ക്കു സഊദി ഭരണകൂടം നടപ്പിലാക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് മിനായിലെത്തി.
മിനായിലെ രാജാവിന്റെ പ്രത്യേക കൊട്ടാരത്തിലെത്തിയ അദ്ദേഹം മിനായിലെ സൗകര്യങ്ങള്‍ വിലയിരുത്തി. അറഫാ ദിനമായ തിങ്കളാഴ്ചയാണ് രാജാവ് മിനായിലെത്തിയത്. ഇവിടെ സഊദി ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര സമിതി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അടക്കം നിരവധി മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം വിവിധ കാര്യങ്ങള്‍ വിലയിരുത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.