2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മിനയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി: ‘മിന’ യെന്ന പേരും നല്‍കി

അബ്ദുസ്സലാം കൂടരഞ്ഞി

മിന: മിനയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മിനായിലെ ആദ്യ ദിവസം മിന ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനിടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ഹജ്ജ് കര്‍മ വേളക്കിടയില്‍ മിനയില്‍ വെച്ച് പ്രസവിക്കപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന് ‘മിന’ യെന്ന പേരും നല്‍കി.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹജ്ജ് സംഘത്തില്‍ പെട്ട യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സി സെക്ഷന്‍ സര്‍ജറിയിലൂടെയാണ് പെണ്‍കുഞ്ഞിന്റെ പുറത്തെടുത്തെങ്കിലും ഉമ്മയും കുഞ്ഞും ആരോഗ്യ വതിയാണെന്നു സഊദി ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.