2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മിഗ്-27 യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

ജോധ്പൂര്‍: വ്യോമസേനയുടെ മിഗ്-27 യുദ്ധവിമാനം രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടതായി പ്രതിരോധ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പതിവ് പരിശീലനപ്പറക്കലിനിടയിലാണ് ജോധ്പൂരിനടുത്ത ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണത്. രണ്ട് വീടുകള്‍ക്കും പാര്‍ക്ക് ചെയ്ത രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 11 മിഗ്-27 ഉള്‍പ്പെടെ 90 യുദ്ധവിമാനങ്ങളാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറുകളാണ് വിമാനത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഹിമാചലിലെ കാംഗ്ര ജില്ലയിലെ ജവാലിക്കടുത്ത പത്താ ജതിയന്‍ ഗ്രാമത്തില്‍ മിഗ് -21 യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News