2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മിഗ്വേല്‍ ഏഞ്ചല്‍ പൂനെ സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റു

കൊല്‍ക്കത്ത: ഡല്‍ഹി ഡൈനാമോസ് പരിശീലകനായിരുന്ന മിഗ്വേല്‍ ഏഞ്ചല്‍ പൂനെ സിറ്റി എഫ്. സിയുടെ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു ശേഷം ഡല്‍ഹിയില്‍ തുടരില്ല എന്ന് മിഗ്വേല്‍ അറിയിച്ചിരുന്നു. ഡല്‍ഹി വിട്ട ശേഷം താല്‍കാലികമായി സ്പാനിഷ് ക്ലബായ ഗ്രാനഡയുടെ പരിശീലകനായി ചുമതലയേറ്റിരുന്നു. ഗ്രാനഡയുടെ ഫസ്റ്റ് ടീം കോച്ചായിട്ടായിരുന്നു മിഗ്വേല്‍ പ്രവര്‍ത്തിച്ചിരുന്നത്.
മുമ്പ് റയല്‍ മാഡ്രിഡ് യൂത്ത് ടീമുകളെയും റയല്‍ വല്ലാഡോയിഡ് ക്ലബുകളെയും മിഗ്വേല്‍ പരിശീലിപ്പിച്ചിട്ടുണ്ടണ്ട്. റയല്‍ മാഡ്രിഡില്‍ കളിക്കാരനായും മിഗ്വേല്‍ തിളങ്ങിയിട്ടുണ്ടണ്ട്. ഈ സീസണായി മികച്ച സ്‌ക്വാഡ് ഒരുക്കിയിട്ടുള്ള പൂനെക്ക് ഒപ്പം മിഗ്വേല്‍ കൂടി ചേരുമ്പോള്‍ ടീമിന്റെ കിരീട സാധ്യത കൂടും. കഴിഞ്ഞ സീസണില്‍ ഡല്‍ഹി സ്‌ക്വാഡ് മോശമായതാണ് പ്രകടനം മോശമാകാന്‍ കാരണമെന്ന് മിഗ്വേല്‍ പറഞ്ഞിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.