2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മികച്ച സേവനം: മാവേലിക്കര പഞ്ചായത്ത് ആദരിച്ചു

മാവേലിക്കര: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ മികച്ച സേവനത്തിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം. മാന്നാര്‍ സി.എച്ച്.സിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പ്രളയത്തില്‍ അകപ്പെട്ട കിടപ്പുരോഗികളെ സാഹസികമായി രക്ഷിച്ച കുറത്തികാട് സി.എച്ച്.സിയിലെ ഡ്രൈവര്‍ ബിനു രവി, ചെന്നിത്തല പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് എന്നിവരെയുമാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഉപഹാരം നല്‍കി. പ്രളയകാലത്ത് 4,600ലേറെ ആളുകള്‍ താമസിച്ച മാന്നാര്‍ നായര്‍ സമാജ സ്‌കൂളില്‍ പ്രവര്‍ത്തിച്ച ക്യാംപില്‍ മാന്നാര്‍ സി.എച്ച്.സി ഷിഫ്റ്റ് ചെയ്തായിരുന്നു മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.