2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മികച്ച വാട്ടര്‍ഫ്രണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

കൊച്ചി: മികച്ച വാട്ടര്‍ഫ്രണ്ട് ടൂറിസ്റ്റ് കേന്ദ്രമെന്ന ബഹുമതി ആലപ്പുഴയിലൂടെ കേരള ടൂറിസത്തിന് ലഭിച്ചു. ഹോളിഡേ ഐക്യുവിന്റെ ഈ ബെറ്റര്‍ ഹോളിഡേ അവാര്‍ഡ് കിഴക്കന്‍ മേഖല വികസനത്തിനായുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങില്‍ നിന്നു സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു ഏറ്റുവാങ്ങി.
കര്‍ണാടക ടൂറിസം-ഐ.ടി മന്ത്രി പ്രിയങ്ക് ഖാഗ്രെ, ഫേസ്ബുക്ക് എംഡി ഉമങ് ബേദി തുടങ്ങി ഇന്ത്യന്‍ ടൂറിസം രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായ ഈ ബഹുമതി സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും 15 കോടി ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട സംസ്ഥാന ടൂറിസത്തിന്റെ പ്രശസ്തി ഇതുവഴി ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണെന്ന് ചടങ്ങില്‍ വേണു പറഞ്ഞു.
2016ല്‍ കേരളത്തിലെത്തിയ ആഭ്യന്തര,വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ യഥാക്രമം 6.23 ശതമാനം, 5.67 ശതമാനം എന്നിങ്ങനെ വര്‍ധന രേഖപ്പെടുത്തി. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കേരളം മാറുന്നതിന്റെ തെളിവാണിതെന്നും വേണു പറഞ്ഞു.
കേരളത്തിന്റെ നിത്യഹരിത ജലാശയമായ ആലപ്പുഴ യാത്രക്കാര്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും പ്രിയപ്പെട്ട ലക്ഷ്യമാണെന്നതില്‍ അഭിമാനമുണ്ടെന്നും പ്രത്യേക വിഭാഗത്തിനായിട്ടുള്ള ഈ ബഹുമതിയിലൂടെ സംസ്ഥാനത്തിന്റെ വൈവിധ്യമാണ് വെളിപ്പെടുന്നതെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്നതിലും സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.