2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മികച്ച ലുക്കുമായി ഡാറ്റ്‌സണ്‍ റെഡിഗോ

മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്

ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്റായ ഡാറ്റസന്‍ ശ്രേണിയിലെ മൂന്നാമത്തെ മോഡലായ റെഡിഗോ രംഗത്ത്. മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ബി സെഗ്മെന്റിലെ ഹാച്ച്ബാക്ക കാറാണ് ഡാറ്റസണ്‍ റെഡിഗോ.നിലവില്‍ ഗോ,ഗോ പ്ലസ് എന്നീ മോഡലുകളാണ് ഡാറ്റ്‌സണ്‍ ശ്രേണിയിലുള്ളത്. ലൈം ഗ്രീന്‍, റെഡ് നിറഭേദങ്ങളിലാണ് റെഡിഗോ വിപണി കീഴടക്കാന്‍ എത്തുന്നത്.ജൂണ്‍ ഒന്നിനാണ് വാഹനം നിരത്തിലിറങ്ങുക.ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനാവുമെന്നത് റെഡിഗോയുടെ പ്രത്യേകതയാണ്. 800 സിസി ത്രീ സിലിണ്ടര്‍ എന്‍ജിനുള്ള മോഡലിനു ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ് ആണുള്ളത. 2020 ഓടെ ഇന്ത്യന്‍ വിപണിയിലെ അഞ്ച് ശതമാനം വിഹിതമാണ് ഡാറ്റസണ്‍ പ്രതീക്ഷിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.