2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മികച്ച ക്രിക്കറ്റര്‍ക്കുളള കെ.സി.എ അവാര്‍ഡ് രോഹന്‍ പ്രേമിന്

കൊച്ചി: മികച്ച ക്രിക്കറ്റര്‍ക്കുളള കേരള ക്രിക്കറ്റ് അസോസിയേഷന്റെ എസ്.കെ നായര്‍ അവാര്‍ഡിനു രോഹന്‍ പ്രേം അര്‍ഹനായി. ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സിനുളള കേളപ്പന്‍ തമ്പുരാന്‍ പ്രത്യേക അവാര്‍ഡും രോഹനാണ്.
മികച്ച ഓള്‍ റൗണ്ടര്‍ക്കുളള മുഹമ്മദ് ഇബ്രാഹിം അവാര്‍ഡ് ഫാബിദ് ഫാറൂഖിനും മികച്ച ബാറ്റ്‌സ്മാനുളള രമേശ് സമ്പത്ത് പുരസ്‌ക്കാരം സച്ചിന്‍ ബേബിയും നേടി. മികച്ച ഫാസ്റ്റ് ബൗളര്‍ക്കുളള സി.കെ ഭാസ്‌ക്കരന്‍ പുരസ്‌ക്കാരത്തിന് സന്ദീപ് വാര്യരും അര്‍ഹനായി. മികച്ച സ്പിന്നര്‍ക്കുളള രവിയച്ചന്‍ അവാര്‍ഡ് കെ മോനിഷിനാണ്. മികച്ച യുവ താരത്തിനുളള ബാലന്‍ പണ്ഡിറ്റ് അവാര്‍ഡ് രോഹന്‍ എസ് കുന്നുമലും വിക്കറ്റ് കീപ്പര്‍ക്കുളള അനില്‍ പണിക്കര്‍ അവാര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീനും നേടി.
മികച്ച പരിശീലകനുളള മക്കി മെമ്മോറിയല്‍ പുരസ്‌ക്കാരം ശ്രീകുമാരന്‍ നായര്‍ക്ക് നല്‍കും. ആജീവനാന്ത മികവിനുളള ജി.വി രാജ പുരസ്‌ക്കാരം ഡോ. മദന്‍ മോഹനും മരണാനന്തര ബഹുമതിയായി എന്‍.എസ് കൃഷ്ണയ്ക്കും നല്‍കും. ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്തിയ സഞ്ജു സാംസണ് പ്രത്യേക ബഹുമതി നല്‍കും. വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ക്കുളള ശാരദ ടീച്ചര്‍ അവാര്‍ഡ് എ അക്ഷയക്ക് സമ്മാനിക്കും. നാളെ കൊച്ചിയിലെ ലേമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കെ.സി.എ അധ്യക്ഷന്‍ ടി.സി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.